Showing posts with label ആരംഭം. Show all posts
Showing posts with label ആരംഭം. Show all posts

Wednesday, 19 November 2014

ആരംഭം


ഇന്നലകള്‍ക്കും വരാനിരിക്കുന്ന പകലുകള്‍ക്കും ഇടയില്‍ ഞാനുള്ളത് 
ഇന്ന് എന്നൊരു വലിയ സമസ്യയ്ക്കൊപ്പമാണ്.എനിക്ക് അജ്ഞാതമായ ഉത്തരങ്ങള്‍ വെല്ലുവിളിയാകുമ്പോഴും കൂട്ടംതെറ്റിയ അക്ഷരങ്ങളെ ചികഞ്ഞു പിടിച്ചു,അവ കോര്‍ത്തുവച്ച് വാക്കുകളാക്കി പരിചിതമായ വഴികളിലൂടെ ഒന്ന് കൂടി നടക്കാനിറങ്ങാനുള്ള ഒരു ശ്രമം കൂടിയാണിത്.

ഇതൊരു അന്വേഷണമാണ് .
എന്റെ ജീവിതത്തെ,ചിന്തകളെ,അനുഭവങ്ങളെ,ആഗ്രഹങ്ങളെ,ഇഷ്ടങ്ങളെ, ഡയറി താളുകളില്‍ ഒളിച്ചിരിക്കുന്ന പച്ചയക്ഷരങ്ങളെപ്പോലും വീണ്ടും ഒരു പുനരന്വേഷണത്തിനു വിധേയമാക്കുന്നു .
പറയാനുള്ളതൊക്കെയും ഒരു ചെറിയ യാത്രയിലെ രാത്രി ഇടവേളക്കിടയില്‍ പറഞ്ഞു തീര്‍ക്കാന്‍ ആവുമെങ്കില്‍ പുലരുമ്പോള്‍ ഞാന്‍ ഇറങ്ങുന്നത് ഈ യാത്രയുടെ അവസാനത്തിലേക്കായിരിക്കും ..