ഒന്ന്
*******
കവിത അതിന്‍റെ,
ഉടലുകള്‍ക്കുള്ളില്‍
നിന്നും
വീര്‍പ്പുമുട്ടുന്നു.
ആകാശം,
മേഘങ്ങളിലിട്ടുരസി
വിയര്‍പ്പുപൊടിക്കുന്നു.
അവര്‍,
ഇല്ലാത്ത
തെരുവിലൂടലഞ്ഞു
നെടുവീര്‍പ്പിടുന്നു.
നമ്മള്‍ അപ്പോഴും,
പറഞ്ഞതുതന്നെ
പറഞ്ഞുകൊണ്ടിരിക്കുന്നു.
രണ്ട്
*******
ആകാശം അതിന്‍റെ,
ഉടലുകള്‍ക്കുള്ളില്‍
നിന്നും
വീര്‍പ്പുമുട്ടുന്നു.
കവിത,
മേഘങ്ങളിലിട്ടുരസി
വിയര്‍പ്പുപൊടിക്കുന്നു.
നമ്മള്‍,
ഇല്ലാത്ത
തെരുവിലൂടലഞ്ഞു
നെടുവീര്‍പ്പിടുന്നു.
അവര്‍ അപ്പോഴും,
പറഞ്ഞതുതന്നെ
പറഞ്ഞുകൊണ്ടിരിക്കുന്നു.
No comments:
Post a Comment