ഇത് ഒരു തുടക്കം അല്ല.എവിടെയോ വച്ചു അവസാനിപ്പിക്കേണ്ടി വന്ന ഒരു യാത്രയുടെ തുടര്‍ച്ചയാണ് .
Thursday, 3 March 2016
മടക്കം
കവിത അതിന്റെ
നൂൽബന്ധങ്ങളിലൂടലഞ്ഞ്
ജീവിതത്തിലേക്ക് കൊക്കുനീട്ടി കാത്തിരിക്കുന്നു.
ഇനിയൊരിക്കലേ കൊത്താവൂ..
എന്നാരോ ഏതോ താഴ്‌വരയിൽ നിന്നും ഉറക്കെ വിളിച്ചുപറയുന്നു.
കൊത്തുകൊണ്ട് വീഴാതിരിക്കാൻ
ഞാൻ മൗനത്തിന്റെ മടി'യിലേക്ക്
തന്നെ മടങ്ങുന്നു.
No comments:
Post a Comment